
"എണ്റ്റെ അച്ചായന്‍,എണ്റ്റെ ജീവിത മാതൃക-സിമ്പിള്‍ ലൈഫ്' അദ്ദേഹംപറഞ്ഞുകൊണ്ടേയിരുന്നു 'ഞങ്ങള്‍ ചന്തയില്‍ പോയി.ഒരുപാട് സാധനങ്ങള്‍ വാങ്ങി..എല്ലാം പാവങ്ങള്‍ക്കുവിതരണംചെയ്യ്തു'ബോധമനസ്സിനുമപ്പുറംഉപബോധമനസ്സിണ്റ്റെആഴത്തിലേക്ക്‌ഊളിയിട്ടിറങ്ങിച്ചെന്ന്ഭൂതകാലത്തിണ്റ്റെസുകരമായപാതയിലൂടെസഞ്ചരിക്കകയാണിപ്പോള്‍അദ്ദേഹംൃ പാവപ്പെട്ടവരെ സഹായിക്കുക എന്നത് അദ്ദേഹത്തിണ്റ്റെ ജീവിതദൌത്യംതന്നെയായിരുന്നല്ലൊ എന്നു ഞങ്ങള്‍ ഓര്‍ത്തു..വിശ്വാസികളോട് സുവിശേഷം ഓതുന്നതിനു മുന്‍പ് അവണ്റ്റെ വിശപ്പടക്കണമെന്നും,വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്നും അദ്ദേഹത്തിനു നിര്‍ബ്ബന്ധം ഉണ്ടായിരുന്നു.നന്‍മയുടെ നാളങ്ങള്‍ തണ്റ്റെ ഹൃദയത്തില്‍ കൊളുത്തിവച്ച സ്വന്തം പിതാവിനെക്കുറിച്ചുള്ള ഓര്‍മ്മകളാല്‍ ചുണ്ടുകള്‍ മന്ത്രിച്ചുകൊണ്ടിയിരുന്നു"എണ്റ്റെ അച്ചായന്‍ എണ്റ്റെ ജീവിത മാതൃക' ആ വാക്കുകള്‍ ഒപ്പിയെടുത്ത്, വേദനിക്കുന്ന മനസ്സുമായി ഞാന്‍ പുറത്തേക്കിറങ്ങി.സന്ദര്‍ശകര്‍ ധാരാളമായി മുറിയിലേക്കു വന്നുകൊണ്ടേയിരുന്നു. ആശുപത്രിവളപ്പിലെ മനോഹരമായ ദേവാലയത്തിലെ ശാന്തയില്‍ വെറുതെയിരുന്നു ഞാന്‍.. .മനസ്സില്‍ ഓര്‍മ്മകളുടെ വേലിയേറ്റം.ദേവാലയത്തിനുവെളിയിലിറങ്ങി, പിന്നിലേക്ക് നടന്നു.ആരുടേയൊ കരവിരുതില്‍ തീര്‍ത്ത മനോഹരമായ പൂന്തോട്ടം,അതിനു താഴെ റസ്റ്റോറണ്റ്റ്,ദൂരെ, താഴ്‌വാരത്തിനുമപ്പുറം നഗരം. ഉയര്‍ന്നുനില്‍ക്കുന്ന സൌധങ്ങള്‍ക്കുമുകളില്‍ അവസാനത്തെ വെയില്‍ക്കീറുകള്‍ പൂമ്പാറ്റച്ചിറകുകള്‍പോലെ പാറി നടക്കുന്നു.
ഓര്‍മ്മയുടെ പച്ചിപ്പിലേക്ക് ആഴ്ന്നിറങ്ങൂമ്പോള്‍ അവിടെ ഒരപ്പനും അമ്മയും ഒന്‍പതു മക്കളും,-സ്നേഹത്തിണ്റ്റെ നിറക്കൂട്ടുകള്‍ ചാലിച്ച് ജീവിതത്തിനു വര്‍ണ്ണങ്ങള്‍ നല്‍കാന്‍ അന്യോന്യം ശ്രമിച്ചവര്‍- തിരുകുടുംബത്തിണ്റ്റെമധ്യസ്ഥനായ യൌസേപ്പിതാവിനെപ്പോലെ നിശഃബ്ധവും,ലളിതവും അദ്ധ്വാനപൂര്‍ണ്ണവും,സ്നേഹനിര്‍ഭരവും പ്രാര്‍ത്ഥനാനിരതവുമായ ഒരുജീവിതശൈലി സ്വായത്തമാക്കി ജീവിച്ച ഞങ്ങളുടെ അച്ചായന്‍.കരുണയുടെ നിറകുടമായ അമ്മ. "എണ്റ്റെ അച്ചായന്‍ എണ്റ്റെ ജീവിത മാതൃക, സിമ്പിള്‍ ലൈഫ്" എണ്റ്റെ മനസ്സ് മന്ത്രിച്ചു. പത്തിപ്പറമ്പിലെ തോമസ്സച്ചണ്റ്റെ ജിവിതത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി തീര്‍ച്ചയായും സ്വന്തം പിതാവുതന്നെയായിരുന്നു. പദവിക്കോ ,പ്രശസ്തിക്കോവേണ്ടി ദാഹിക്കാത്ത മനസ്സ്,ലളിതജീവിതം,ശാന്ത സ്വഭാവം ഇതെല്ലാം പിതാവില്‍നിന്നും സ്വായത്തമാക്കിയ സുക്യതങ്ങളാണ്.
മലങ്കരസഭയും അച്ചായനും തമ്മിലുള്ള ബന്ധം ഒരു ചലച്ചിത്രത്തിലെന്നപോലെ മനസ്സില്‍ തെളിയുകയാണ്‍്.മലങ്കരസഭപുനരൈക്യത്തിണ്റ്റെ ആദ്യകാലം.അയിരൂറ്‍ ലൂര്‍ദ്ദാശ്രമത്തിലെ വൈദീകരുമായുള്ള സമ്പര്‍ക്കത്തിലൂടെയും അവര്‍ നല്‍കിയ പുസ്തകങ്ങളുടെ നിരന്തര പഠനത്തിലൂടെയും ,ശ്ളൈഹീകവും,സാര്‍വ്വത്രികവും ഏകവും വിശുദ്ധവുമായസഭ കത്തോലീക്ക സഭ മാത്രമാണെന്ന് മനസ്സിലാക്കിയ അച്ചായന്‍ 1931 ല്‍ മാര്‍ ഈവാനിയോസ്സ് പിതാവിണ്റ്റെ പ്രസംഗം കേള്‍ക്കാനിടയായി..പ്രസംഗം കഴിഞ്ഞപ്പോള്‍ സഭയില്‍ ചേരാനുള്ള തണ്റ്റെ ആഗ്രഹം പിതാവിനെ അറിയിച്ചു. "മകനെ നീ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഉടനെ ചേര്‍ന്നുകൊള്ളു.'അച്ചായന്‍ ഒരു നിമിഷംഒന്നു ചിന്തിച്ചു,വീട്ടുകാരിയോടാലോചിക്കാതെ താന്‍ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലല്ലൊ?എന്തു ചെയ്യണം?മറ്റോന്നും ചിന്തിക്കാന്‍ നില്‍ക്കാതെ അപ്പോള്‍തന്നെ സഭയില്‍ ചേര്‍ന്നു. ആ വര്‍ഷം, തന്നെ ഡിസംബറില്‍ ജനിച്ച മകനു തോമസ്സ് എന്നു പേരിട്ടു. ഓര്‍ത്തഡോക്സ് സഭാവിശ്വാസികളുടെ എതിര്‍പ്പുകളെ വകവയ്ക്കതെ കത്തോലിക്ക സഭയില്‍ തന്നെ മാമ്മോദ്ദീസ മുക്കി. അന്നു രാത്രി ,മിത്രങ്ങളായി നിന്നിരുന്നവര്‍ ശത്രുക്കളായി വന്ന് വീടാക്രമിച്ചെങ്കിലും,അവരെല്ലാം അധികം താമസ്സിക്കാതെ പുനരൈക്യക്കൂട്ടായ്മയിലേക്ക് ചേക്കേറി വീണ്ടും മിത്രങ്ങളായി തീര്‍ന്നു.
സഭയുടെ ആത്മീകമായ വളര്‍ച്ച മാത്രമല്ല, സാമ്പത്തീക വളര്‍ച്ചയും തണ്റ്റെ മകനിലൂടെ തന്നെ സാധ്യമാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. നാലുപതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള ഒരു രംഗം മനസ്സില്‍ തെളിയുന്നു പത്തുവര്‍ഷത്തെ ഉപരിപഠനത്തിനുശേഷം റോമില്‍നിന്നും നാട്ടിലെത്തിയ പത്തിപ്പറമ്പിലെ തോമസച്ചനു തേക്കുങ്കല്‍ ഇടവകക്കാരുടെ വക സ്വീകരണം.സ്വീകരണത്തിനുശേഷം വീട്ടിലെത്തിയ മൂത്തമകനെ അഭിമാനത്തോടെ നോക്കിനില്‍ക്കുന്ന മാതാപിതാക്കള്‍,അവരുടെപിന്നില്‍ നിന്ന് കൌതുകത്തോടെ സഹോദരനെ നോക്കുന്ന സഹോദരങ്ങള്‍.അമ്മയുടെ മറവില്‍ നിന്ന് പിഞ്ചിക്കീറിത്തുടങ്ങിയ ഉടുപ്പ് കൈ കൊണ്ടുമറച്ചുപിടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാനപ്പോള്‍.. തലേ ദിവസം രാത്രി അച്ചായന്‍ ഞങ്ങളെല്ലവരോടുമായി പറഞ്ഞു"നമ്മുടെ ബുദ്ധിമുട്ടുകളൊന്നും അച്ചന്‍ അറിയണ്ട,അദ്ദേഹം സഭക്കുവേണ്ടി നിയോഗിക്കപ്പെട്ടവനാ".അന്ന് എനിക്ക് അതിണ്റ്റെ അര്‍ത്ഥം ഒട്ടും മനസ്സിലായില്ല.പക്ഷേ ഇന്ന് അതൊക്കെ ഓര്‍ക്കുമ്പോള്‍ കണ്ണുകളും, മനസ്സും നിറഞ്ഞു തുളുമ്പുന്നു.
മക്കളില്‍ നിന്നുപോലും ഒന്നും ആഗ്രഹിക്കാതെ പരാതിയോ പരിഭവമോ ഇല്ലാതെ,ദൈവത്തിണ്റ്റെ പദ്ധതികളോടു പൂര്‍ണ്ണമായി സഹകരിച്ചുജീവിച്ച നമ്മുടെ മാതാപിതാക്കള്‍ യഥാര്‍ത്ഥത്തില്‍ ആരാലും അറിയപ്പെടാതെ കടന്നു പോയ വിശുദ്ധരായിരുന്നില്ലേ?ദൈവതിരുമനസ്സിനു വിധേയരായി ജീവിക്കുക എന്നതാണ്‍ നമ്മുടെ ആത്യന്തികമായ ലക്ഷ്യവും കടമയുമെന്ന് സ്വന്തം ജീവിതത്തിലുടെ അവര്‍ നമ്മേ കാണിച്ചു തന്നു..കുടുംബ ജീവിതത്തിലെ മുള്‍ച്ചെടികളെപ്പോലും പനിനീര്‍പുഷ്പ്പങ്ങളാക്കി ശ്രമിച്ചവര്‍.
സമൂഹത്തിനുവേണ്ടി സഭക്കുവേണ്ടി എണ്റ്റെ രണ്ടു മക്കളെ നല്‍കിയിട്ടുണ്ടെന്നു പറയുമ്പോള്‍ അച്ചായണ്റ്റെ മുഖം അഭിമാനം കൊണ്ടു തെളിയുന്നതു കാണാമായിരുന്നു.അദ്ദേഹം നല്‍കിയ ആത്മീകചൈതന്യം ഉള്‍ക്കൊണ്ട് ഇന്ന് മക്കളും, കൊച്ചു മക്കളും, കൊച്ചു മക്കളുടെ മക്കളുമായി പത്തിലധികം പേരെ കുടൂംബത്തില്‍ നിന്നും സഭാസേവനത്തിനായി ദൈവം തെരെഞ്ഞെടുത്തിരിക്കുകയാണ്.സന്യാസത്തിലൂടെയല്ലാതെ കുടൂംബജീവിതത്തോടെപ്പം സഭയെ ആത്മാര്‍ത്ഥമായിസേവിച്ചുകൊണ്ടിരിക്കുന്നഒരാളുണ്ട്,- രോഗശയ്യില്‍കിടക്കുന്ന തോമസച്ചനെ നിശഃബ്ദമായി ശുശ്രൂഷിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിണ്റ്റെ സഹോദരി. ,
മാര്‍ ഈവാനിയോസ്സിണ്റ്റെ, 'സന്യാസത്തോളമെത്തുന്ന' ആത്മീകദര്‍ശനവും ലാളിത്യവും നേരിട്ട് സ്വീകരിച്ച് അത് മക്കളിലൂടെ കൈമാറ്റം ചെയ്യാന്‍ ശ്രമിച്ച നമ്മുടെ മാതാപിതാക്കള്‍ സഭാവളര്‍ച്ചയിലെ ചവിട്ടുപടികളായിരുന്നില്ലേ?
സഭാചരിത്രത്തിണ്റ്റെ താളൂകളില്‍ ഒരിക്കല്‍പ്പോലും പേരു വരാന്‍ സാധ്യതയില്ലാത്ത എത്രയോ 'അച്ചായന്‍മാര്‍' നമുക്കു മാതൃകയായി ജീവിച്ച് നമുക്കുമുന്‍പേകടന്നുപോയി. സഭാതലത്തിലുംകുടുംബജീവിതത്തിലുംഇന്നുണ്ടായിക്കൊണ്ടിരിക്കുന്നഎല്ലാപ്രശ്നങ്ങള്‍ക്കും ഒരു പ്രധാനകാരണം,ധാര്‍മ്മിക വിഷയങ്ങളില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടത്ര പരിശീലനം നല്‍കാന്‍ നമുക്കു കഴിയാത്തതാണ്‍്ം.. മക്കളുടെ സാന്തോഷത്തിനു വേണ്ടി നാം മുടക്കുന്ന ലക്ഷങ്ങള്‍, നിദാന്തമായ ശാന്തിയും ആനന്ദവും അവര്‍ക്ക് നല്‍കുന്നുണ്ടോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ക്രിസ്തീയ മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് അടുത്തതലമുറയിലേക്ക് കൈമാറ്റംചെയ്യാന്‍നിയോഗിക്കപ്പെട്ടവരായ നാം അതില്‍ പരാജയപ്പെട്ടിട്ടില്ലേ?
ദേവാലയത്തില്‍ സന്ധ്യാമണി മുഴങ്ങി.ചുറ്റും ഇരുള്‍ വ്യാപിച്ചു തുടങ്ങയിരിക്കുന്നു.മാവിന്‍ കൊമ്പിലിരുന്ന് അതുവരെ കലപില കൂട്ടിയിരുന്ന കാക്കകള്‍ കൂട്ടിലേക്ക് ചേക്കേറി.ഞാന്‍ മുറിയിലേക്കുമടങ്ങി. സന്ദര്‍ശകരെല്ലാം പോയികഴിഞ്ഞിരുന്നു എണ്റ്റെ ചേച്ചിമാര്‍ 51 )ം സങ്കീര്‍ത്തനം ഉറക്കെ ചൊല്ലുന്നു. ഞാന്‍ അച്ചനെത്തന്നെ നോക്കി നിന്നു..അപ്പോഴും .ആ ചുണ്ടുകള്‍ മന്ത്രിച്ചുകൊണ്ടിരുന്നു "എണ്റ്റെ അച്ചായന്‍ എണ്റ്റെ ജീവിത മാതൃക-സിമ്പിള്‍ ലൈഫ്. "